സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഏഴ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 1.4 ലക്ഷം കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് എൽപിജി സിലണ്ടർ നൽകുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും, കുടുംബനാഥകൾക്ക് പ്രതിവർഷം 10,000 രൂപ നൽകും, ക്ഷീരകർഷകരിൽ നിന്ന് ഒരു കിലോ ചാണകത്തിന് രണ്ട് രൂപ നിരക്കിൽ സംഭരിച്ചു ജൈവോത്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി നടപ്പാക്കും, എല്ലാ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ സൗജന്യ വിദ്യാഭ്യാസം നൽകും, പ്രകൃതി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് 15 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും, സർക്കാർ കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ.

0 Comments